സമകാലം ഒരു ഇടതുപക്ഷ ചിന്താധാരയുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്ന ഒരു പ്രസിദ്ധീകരണമാണ്. പുരോഗമനപരമായ ഇടത് ആശയങ്ങളുള്‍ക്കൊള്ളുന്ന രചനകളെയാണ് സമകാലം പ്രോത്സാഹിപ്പിക്കുന്നത്. ചില ഘട്ടങ്ങളില്‍ സംവാദപരമായ അന്തരീക്ഷമുയര്‍ത്തിക്കൊണ്ടു വരേണ്ടിവരുന്ന സന്ദര്‍ഭം വരികയാണെങ്കില്‍ അനുകൂല/പ്രതികൂല രചനകള്‍ എഡിറ്റോറിയല്‍ ടീമിന്റെ തീരുമാനങ്ങള്‍ക്കനുസൃതമായി ഉള്‍പ്പെടുത്തുന്നതാണ്. രചനകളുടെ സ്വീകരണവും,തിരസ്കരണവും പൂര്‍ണമായും എഡിറ്റോറിയല്‍ ടീമില്‍ മാത്രം നിക്ഷിപ്തമായിരിക്കും. സ്വയം സന്നദ്ധരായ എഡിറ്റോറിയല്‍ ടീമാണ് സമകാലത്തിന്റേത്. ആ എഡിറ്റോറിയല്‍ ടീമിന്റെ കൂട്ടായ തീരുമാനങ്ങള്‍ മാത്രമേ സമകാലം സ്വീകരിക്കുകയുള്ളൂ. സമകാലത്തിലേക്ക് രചനകള്‍ അയക്കാനും, പ്രസിദ്ധീകരിച്ച രചനകളെ കുറിച്ചുള്ള പരാതികള്‍ അറിയിക്കാനും editorialteam@samakaalam.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. പരാതികളുമായി ബന്ധപ്പെട്ട എല്ലാ ഇമെയിലുകളും എഡിറ്റോറീയല്‍ ചര്‍ച്ച ചെയ്ത് തീരുമാനം പരാതിക്കാരനെ അറിയിക്കുന്നതായിരിക്കും. സമകാലത്തില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ലേഖകന് മാത്രമായിരിക്കും. സമകാലത്തിന്റേതായ അഭിപ്രായങ്ങള്‍ എഡിറ്റോറിയല്‍ എന്ന പേരില്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. അത് ആരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളല്ലെന്ന് മാത്രമല്ല, എഡിറ്റോറിയല്‍ ടീമിന്റെ കൂട്ടായ തീരുമാനം കൂടിയായിരിക്കും. അതിന്റെ ഉത്തരവാദിത്തം സമകാലം ഏറ്റെടുക്കുന്നതാണ്.

രചനകളുമായി ബന്ധപ്പെട്ട കമന്റുകള്‍ക്ക് സമകാലം ഒരിക്കലും ഉത്തരവാദികളായിരിക്കുകയില്ല. വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളും, വംശീയമായ പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്ന കമന്റുകളും, അശ്ലീലങ്ങളും യാതൊരു മുന്നറീയിപ്പുമില്ലാതെ നീക്കം ചെയ്യപ്പെടുന്നതാണ്.